Back to publications

Keralathile Pazhanjollukkal -A Collection of Malayalam Proverbs

978-81-969838-2-6

KCHR

Proverbs

2012

2250/- US $ 30 /- /-

Express Interest

പഴഞ്ചൊല്ലുകളുടെ സാഹിത്യസാമൂഹ്യ പ്രാധാന്യത്തെക്കുറിച്ച് പണ്ഡിതന്മാർ വിവിധരീതിയിൽ വിലയിരുത്തുന്നു. എങ്കിലും പഴഞ്ചൊല്ലുകൾ  പ്രതിനിധാനം ചെയ്യുന്നത് സമൂഹത്തിലെ അനുഭവ  സമ്പത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഉൾക്കാഴ്ച‌കളാണ് എന്നതിനെക്കുറിച്ച് സംശയത്തിനിടയില്ല. വായ്മൊഴിയിലൂടെ തലമുറകളിൽ നിന്ന്  തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട അറിവാണ് അവയുടെ ഉള്ളടക്കം. അതുകൊണ്ടുതന്നെ അവയുടെ കാലനിർണ്ണയം സുസാദ്ധ്യമല്ല. എങ്കിലും ഉള്ളടക്കത്തിൽ നിന്നും അവതരണശൈലിയിൽ നിന്നും ഒരു പക്ഷെ അവയുടെ സാമൂഹ്യസന്ദർഭമെന്താണെന്ന്  ഊഹിക്കാവുന്നതാണ്. ഏത് കാലഘട്ടത്തിൽ വിഭാവനം ചെയ്തതായാലും അവ ഉൾക്കൊള്ളുന്ന അനുഭവപാഠങ്ങൾ പുതിയ തലമുറകൾക്ക് വഴികാട്ടിയാകാമെന്നതിന് രണ്ടു പക്ഷമില്ല. 

പഴഞ്ചൊല്ലുകളെക്കുറിച്ച് ആഴത്തിലുള്ള അക്കാദമിക് പഠനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. നിലവിലുള്ള പഠനങ്ങൾ മിക്കവാറും അവയുടെ പ്രതിപാദ്യം എന്താണെന്നു വിശദീകരണത്തിൽ അടങ്ങി നിൽക്കുന്നു. ഭാഷാപരമായും സാമൂഹ്യ ശാസ്ത്രപരമായും അന്തർവിജ്ഞാന ഗവേഷണരീതികൾ ഉപയോഗിച്ചുകൊണ്ടുള്ള സാദ്ധ്യതകൾ ഇനിയും ആരായാനിരിക്കുന്നതേയുള്ളൂ. അതിന്നാവശ്യമായ ആദ്യപടിയാണ് പഴഞ്ചൊല്ലുകളുടെ സമ്പൂർണ്ണമായ ശേഖരണം ഈ ദിശയിലുള്ള കേരള ചരിത്രഗവേഷണ കൗൺസിലിന്റെ ചെറിയ സംഭാവന മാത്രമാണിത്.

 

Reprint - 2024